നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് : പുതിയ തീയതി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. അടുത്ത മാസം ജൂൺ 21 ഞായറാഴ്ചയാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് എൻടിഎ ഈ പ്രഖ്യാപനം നടത്തിയത്. ഈ മാസം മൂന്നാം തീയതി നടന്ന നീറ്റ് യുജി പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉയർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് എത്രയും വേഗം പുതിയ തീയതി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഇന്നലെ നടന്ന നിർണായക യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷാ തീയതി കാര്യത്തിൽ അന്തിമ തീരുമാനമായത്. മുൻപ് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് നിലവിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻടിഎ ഒരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല ; 235 മൃതദേഹങ്ങൾ കണ്ടെത്തി

0
കാരക്കസ്: വെനസ്വേലയെ ദുരന്തഭൂമിയാക്കിയ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന...

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....