പുതുച്ചേരി സര്‍ക്കാരിന് കീഴിലുള്ള നീറ്റ് യു.ജി. അധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി സർക്കാരിനു കീഴിലെ സെൻട്രലൈസ് അഡ്മിഷൻസ് കമ്മിറ്റി (സെൻടാക്) 2021-ലെ നീറ്റ് യു.ജി. അടിസ്ഥാനമാക്കി നടത്തുന്ന വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗവൺമെന്റ്, സെൽഫ് ഫിനാൻസിങ് മെഡിക്കൽ, ഡെന്റൽ, ആയുർവേദ, വെറ്ററിനറി കോളേജുകളിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ. എം.എസ്., ബി.വി.എസ്സി. ആൻഡ് എ.എച്ച്. പ്രോമുകളിലേക്കാണ് പ്രവേശനം.

ഗവൺമെന്റ്, മൈനോറിറ്റി, ഓൾ ഇന്ത്യ (മാനേജ്മെന്റ്), എൻ.ആർ.ഐ., സെൽഫ് സപ്പോർട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രവേശനം നൽകുന്നത്. ഗവൺമെന്റ് ക്വാട്ട സീറ്റുകളിലേക്ക് പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ താമസക്കാർക്കാണ് അർഹതയുള്ളത്. മൈനോറിറ്റി മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ മൈനോറിറ്റി സീറ്റുകളിലേക്കും ബന്ധപ്പെട്ട മൈനോറിറ്റി വിഭാഗത്തിൽപ്പെടുന്ന പുതുച്ചേരി നിവാസികളെയാണ് പരിഗണിക്കുക.

സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്ക് രാജ്യത്ത് എവിടെയുള്ളവർക്കും അപേക്ഷിക്കാം. ഈ സീറ്റുകൾ അഖിലേന്ത്യാ തലത്തിൽ നികത്തും. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് നീറ്റ് യു.ജി. 2021 സ്കോർ/റാങ്ക് വേണം. വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസ് www.centacpuducherry.in -ൽ കിട്ടും. അപേക്ഷ ഈ വെബ്സൈറ്റ് വഴി നവംബർ 22 വരെ നൽകാം. ഗവൺമെന്റ് സീറ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് അപേക്ഷാഫീസില്ല. മാനേജ്മെന്റ്/സെൽഫ് സപ്പോർട്ടിങ് (ദേശീയ തല അപേക്ഷകർ) അപേക്ഷാഫീസ് 2000 രൂപയും എൻ.ആർ.ഐ. അപേക്ഷാഫീസ് 5000 രൂപയുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...