നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ഗവൺമെന്‍റ് ആശുപത്രിക്ക് ഉള്ളിൽ കെഎച്ച്ആര്‍ഡബ്ല്യുഎസ്ന്‍റെ പേ വാർഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽ സ്റ്റോർ ഗവൺമെന്‍റ് ആശുപത്രിക്ക് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ആശുപത്രിക്കുള്ളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പഴയ പേ വാർഡ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പണികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. പത്തനംതിട്ട ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ചുമതലയിൽ ആണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചുവരുന്നത്. ചെയർമാൻ അഡ്വ ബിജു വർഗീസിന്‍റെ അദ്ധ്യക്ഷതയിൽ  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ നല്‍കി കേരളത്തിലെ രോഗികളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

നഗരസഭാ ചെയർമാൻ ഡി. സജി ആദ്യവില്പന മൂൻ നഗരസഭാ ചെയർമാൻ ഉമ്മൻ തോമസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ടൂർ ഫെഡ് മുൻ ചെയർമാൻ അഡ്വ . പഴകുളം മധു , നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ദിവ്യാ ജി മുഹമ്മദ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ , നഗരസഭ കൗൺസിലർ വി . ശശികുമാർ , അടൂർ കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു , പന്നിവിഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി . സുഷ് ബാബു , പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ , കടമ്പനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ് , ബാർ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.എം. ബിജി വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബിജു സൗന്ദര്യം , ഭരണസമിതി അംഗങ്ങളായ അരവിന്ദ് ചന്ദ്രശേഖർ, ആബിദ് ഷെഹീം അസീസ് , ഉഷാകുമാരി , ജനറൽ മാനേജർ അനിതാ അജികുമാർ എന്നിവർ പ്രസംഗിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...