ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന : ഡൽഹിയിൽ രാപകൽ സമരത്തിന്‌ ഇന്ന്‌ തുടക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌ എതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് തുടങ്ങും. എൽഡിഎഫ്‌ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റിന് മുന്നിലാണ്‌ സമരം. രാവിലെ ഒമ്പതോടെ കേരളാഹൗസിൽനിന്ന് പാർലമെന്റിന്‌ മുന്നിലേക്ക്‌ പ്രതിഷേധജാഥ നടത്തും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. എംപിമാരായ ജോൺബ്രിട്ടാസ്‌, വി ശിവദാസൻ, സിപിഐ നേതാവ്‌ ആനിരാജ തുടങ്ങിയവർ സംസാരിക്കും. എൽഡിഎഫ്‌ എംപിമാരും ദേശീയ നേതാക്കളും അഭിസംബോധന ചെയ്യും.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക്‌ എംപിമാർ മുഖേന വിശദമായ നിവേദനം കൈമാറുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. ദുരന്തമേഖലയിൽ നിന്നുൾപ്പടെ തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന്‌ വൊളന്റിയർമാർ സമരത്തിൽ പങ്കാളികളാകും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്‌നങ്ങൾ പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന്‌ ജനങ്ങളെ സംരക്ഷിക്കുക, വയനാട്ടിലെ രാത്രി ഗതാഗത വിലക്കുകൾ നീക്കുക, വയനാട്‌–-നഞ്ചൻകോട്‌, തലശേരി-മൈസൂരു റെയിൽവേ പദ്ധതികൾക്ക്‌ അംഗീകാരം നൽകുക, വനം–റവന്യു വകുപ്പ്‌ സംയുക്ത സർവേ പൂർത്തിയാക്കി തദ്ദേശവാസികൾക്ക്‌ രേഖകൾ കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...