ഭര്‍ത്താവായ ആംബുലന്‍സ് ഡ്രൈവറെ അയല്‍വാസി മര്‍ദ്ദിച്ചു : യുവതിയും മക്കളും കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ രാത്രിയില്‍ കുത്തിയിരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആംബുലൻസ് ഡ്രൈവറായ ഭർത്താവിനെ മർദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടർന്ന് യുവതിയും മക്കളും കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കൂടൽ സ്വാന്തനം ആംബുലൻസിന്റെ ഡ്രൈവർ കൂടൽ മംഗലത്ത് വീട്ടിൽ വിഷ്ണുവിനെയാണ് അയൽവാസികൾ സംഘം ചേർന്ന് മർദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തത്. വിഷ്ണുവിന്റെ വീട്ടിൽ സി.സി.റ്റി.വി ക്യാമറ സ്ഥാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്യാമറ സ്ഥാപിച്ചത് അയൽ വീട്ടിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുവാൻ ആണെന്ന് ആരോപിച്ച് അയൽവാസികൾ ഇയാളുടെ വീട്ടിൽ ചെന്ന് ബഹളം വെക്കുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് കൂടൽ പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ കടയിൽ പോയി തിരികെ വരുന്ന വഴി അയൽവാസികളായ ദമ്പതികൾ ഇയാളുടെ വാഹനം തടഞ്ഞു നിർത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. വടികൊണ്ട് അടിച്ചതിനെ തുടർന്ന് ശരീരത്തിൽ ചതവുകളും സംഭവിച്ചിട്ടുണ്ട്. തുടർന്ന് വിഷ്ണു കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ നീതിതേടി ഇയാളുടെ ഭാര്യയും മക്കളും കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എന്നാൽ ഇയാൾ അയൽവാസിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് അയൽവാസിയും രംഗത്ത് വന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...