ന്യൂഡൽഹി: മണിപ്പൂർ സംഘർഷം അന്വേഷിക്കുന്ന പാനലിന്‍റെ തലവനായി മുൻ സുപ്രീം കോടതി ജഡ്ജ് ബൽബീർ സിങ് ചൗഹാനെ നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ജസ്റ്റിസ് അജയ് ലാംബ രാജി വെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. മാർച്ച് 1 മുതലാണ് ചൗഹാൻ ചുമതലയേൽക്കുക. 2023 ജൂൺ 4നാണ് ജസ്റ്റിസ് അജയ് ലാംബയെ അധ്യക്ഷനാക്കി കേന്ദ്രം അന്വേഷണ കമീഷൻ രൂപീകരിച്ചത്. മണിപ്പൂരിലെ വംശീയ അതിക്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിനു പിന്നിലെ വസ്തുതകളും കമീഷൻ അന്വേഷിച്ചു വരികയാണ്. അക്രമങ്ങളും സംഘർഷവും തടയുന്നതിന് ഭരണകൂടം എടുത്ത നടപടികളുടെ അപര്യാപ്തതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മെയ് 3ന് ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തിലുള്ളവർ ഷെഡ്യൂൾഡ് ട്രൈബ് പദവി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മാർച്ച്. സംഘർഷത്തിൽ 260ലധികം പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























