പത്തനംതിട്ട : നെല്ലിക്കാലാ ഗവ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂളാണ് നെല്ലിക്കാല ഗവ എല്‍പി സ്‌കൂള്‍. 110 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്‌കൂളാണിത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് 1912 ലാണ്. 1958-ലാണ് നിലവിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. അതിന് മുമ്പ് ഓലമേഞ്ഞ സ്‌കൂള്‍ കെട്ടിടമാണ് ഉണ്ടായിരുന്നത്. ഇരു നിലകളിലായി ആറു ക്ലാസ് മുറികളും, വരാന്തയും ഉള്‍പ്പെടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം എം.എസ് സുചിത്ര, ഇലന്തൂര്‍ ബ്ലോക്ക് മെമ്പര്‍മാരായ സാലി തോമസ്, വല്‍സമ്മ മാത്യൂ, കാരംവേലി സഹകരണ സംഘം പ്രസിഡന്റ് കരുണാകരന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്യാമലത, പിടിഎ പ്രസിഡന്റ് സുനില്‍ കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി ബിന്ദു, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ വി. അവിനാശ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജേക്കബ് തര്യന്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നെല്ലിക്കാല എല്‍പി സ്‌കൂളിന് 70 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം
RECENT NEWS
Advertisment