നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് ക്ഷണം

For full experience, Download our mobile application:
Get it on Google Play

നേപ്പാള്‍ : നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് ക്ഷണം. നവംബര്‍ 18 മുതല്‍ നവംബര്‍ 22 വരെ ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. രാജീവ് കുമാര്‍ നിരീക്ഷകന്‍ എന്ന നിലയില്‍ കാഠ്മണ്ഡുവിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. ഈ മാസം 20ന് ആണ് നേപ്പാളില്‍ തിരഞ്ഞെടുപ്പ്. ഫെഡറല്‍ പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

പൊതു, അസംബ്ലി തിരഞ്ഞെടുപ്പ് നടത്തിപ്പുകള്‍ നേരിട്ട് മനസിലാക്കാന്‍ മറ്റ് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡികളില്‍ നിന്നുള്ള അംഗങ്ങളെ ക്ഷണിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്സ് പ്രോഗ്രാമും ഇസിഐക്കുണ്ട്. ‘മറ്റ് തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡികളുമായും (ഇഎംബി) അന്താരാഷ്ട്ര സംഘടനകളുമായും/അസോസിയേഷനുകളുമായും ഇടപെട്ട് ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. ജനാധിപത്യ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ശക്തിപ്പെടുത്തുന്നതിനായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്” ഒരു പ്രസ്താവനയില്‍ ഇസിഐ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...