നേപ്പാളില്‍ കോവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളില്‍ കോവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് എത്തുന്നവരാണ് രാജ്യത്ത് കോവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കെ.പി ശര്‍മ്മ ഓലി പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡിനെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചശേഷം ആദ്യമായി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാളുമായി അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...