സെര്‍വര്‍ തകരാര്‍ : കോഴിക്കോട് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയില്‍ സെര്‍വറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ തടസപ്പെട്ടു. ചാത്തമംഗലം എന്‍ഐടിയിലാണ് പരീക്ഷ തടസപ്പെട്ടത്. സെര്‍വറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കിയത്‌. പരീക്ഷ തടസപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രമായ എന്‍ഐടിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് യുജിസി നെറ്റ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്.

എന്നാല്‍ രാവിലെ 7.20ന് പരീക്ഷാ ഹാളില്‍ കയറിയ വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്‌ക്ക്‌ 12 വരെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. തുടര്‍ന്ന് 12 മണിയോടെ പരീക്ഷ ആരംഭിച്ചെങ്കിലും പലര്‍ക്കും ചോദ്യം ലഭിച്ചില്ലെന്നും ചോദ്യം ലഭിച്ചവര്‍ക്ക് അത് ഹാങ്ങായിരുന്നു എന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. സെര്‍വറിലെ തകരാര്‍ മൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്നാണ് നിലവില്‍ ഉയരുന്ന ആവശ്യം. ഓഗസ്‌റ്റില്‍ നടക്കുന്ന നെറ്റ് പരീക്ഷക്കൊപ്പം തങ്ങളുടെ പരീക്ഷയും നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...

ഇലന്തൂരില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ : സ്ഥിരീകരിക്കാതെ വനം വകുപ്പ്

0
ഇലന്തൂര്‍ : ഇലന്തൂരില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സംഭവത്തില്‍...

വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.

0
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...