എമര്‍ജന്‍സി വാതിലിലൂടെ എല്‍കെജി വിദ്യാര്‍ത്ഥി പുറത്തേക്ക് വീണ സംഭവo : പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓട്ടത്തിനിടെ സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ എല്‍കെജി വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീണ സംഭവത്തില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണം. എല്‍.കെ.ജി. വിദ്യാര്‍ത്ഥിക്ക് വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിയുടെ പേരില്ലാതെയാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ സ്‌കൂളധികൃതരുടെയും ഡ്രൈവറുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലുണ്ടായിട്ടും എഫ്.ഐ.ആറില്‍ ഡ്രൈവറുടെയോ ബസ് അധികൃതരുടെയോ പേരില്ലാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

ഈമാസം അഞ്ചിന് ചൊവ്വാഴ്ച വൈകീട്ട് 3.45ന് കടുത്തുരുത്തി-പെരുവ റോഡില്‍ മങ്ങാട് ഷാപ്പുംപടി ഭാഗത്താണ് അപകടമുണ്ടായത്. എന്നാല്‍ കടുത്തുരുത്തി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഏഴാം തീയതി നാല് മണിക്ക് മാത്രമാണ്. കടുത്തുരുത്തി കൈയാലയ്ക്കല്‍ അനില്‍ അരവിന്ദാക്ഷന്റെ മകന്‍ അദ്വൈത് (നാല്) ആണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.പുരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അദ്വൈത്.

ബസിന്റെ എമര്‍ജന്‍സി വാതിലിന്റെ സുരക്ഷയ്ക്കായുള്ള കവചം പൊട്ടിയ നിലയിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതാകാം വാതില്‍ തുറന്ന് കുട്ടി പുറത്തേക്ക് തെറിച്ചുവീഴാനിടയാക്കിയതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എമര്‍ജന്‍സി വാതിലിന്റെ കവര്‍ പൊട്ടിയ നിലയിലായിട്ടും വിദ്യാര്‍ത്ഥികളുമായി ബസ് സര്‍വീസ് നടത്തിയത് വീഴ്ചയാണ്. വാഹനമോടിച്ച ഡ്രൈവറോട് അപകടം സംബന്ധിച്ച്‌ വിശദീകരണം നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...