പ്രോസ്റ്റേറ്റ് ട്യൂമറിനു ചികിത്സയിലായിരുന്നു എന്ന് സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : പ്രോസ്റ്റേറ്റ് ട്യൂമറിനു ചികിത്സയിലായിരുന്നു എന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനിടയിൽ ഇറാന്റെ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ തന്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്നും നെതന്യാഹു വ്യക്തമാക്കി. ട്യൂമർ കണ്ടെത്തി നീക്കം ചെയ്തുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. താൻ പൂർണ ആരോഗ്യവാനാണെന്നും നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന് നന്ദി, താൻ ഇപ്പോൾ ആരോഗ്യവാനാണ് എന്നാണ് നെതന്യാഹു സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. തന്‍റെ വാർഷിക ആരോഗ്യ പരിശോധനാ റിപ്പോർട്ട് പരസ്യപ്പെടുത്തിയപ്പോഴാണ് 76-കാരനായ നെതന്യാഹു രോഗവിവരത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.

2024 ഡിസംബറിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർപരിശോധനയിലാണ് പ്രോസ്റ്റേറ്റിൽ ഒരു സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയതെന്ന് നെതന്യാഹു ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. രോഗം നേരത്തെ തന്നെ കണ്ടെത്താൻ സാധിച്ചുവെന്നും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചെറിയൊരു ആരോഗ്യ പ്രശ്നമായിരുന്നുവെന്നും അത് പൂർണമായും ചികിത്സിച്ചു ഭേദമാക്കിയെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം തന്റെ വാർഷിക മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ രണ്ടു മാസത്തെ താമസം വരുത്തിയത് ഇറാൻ കുപ്രചരണം നടത്താതിരിക്കാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു ഏകദേശം രണ്ടര മാസം മുമ്പ് റേഡിയേഷൻ തെറാപ്പിക്ക് വിധേയനാകാൻ തുടങ്ങിയെന്നും അടുത്തിടെയാണ് ചികിത്സ പൂർത്തിയാക്കിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023ൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നെതന്യാഹുവിന് പേസ് മേക്കർ ഘടിപ്പിച്ചിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...