പാര്‍ട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് കത്ത് നല്‍കാന്‍ എഎപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാര്‍ട്ടിക്ക് കനത്ത ആഘാതം ഏല്‍പ്പിച്ച് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ എംപിമാര്‍ക്കെതിരെ നീക്കവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി വിട്ട് ബിജെപിയിലേക്ക് പോയ രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം. രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്ന് സഞ്ജയ് സിങ് എംപി അറിയിച്ചു. ഏഴ് രാജ്യസഭാംഗങ്ങളാണ് എഎപി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിലേക്ക് ചേക്കേറുന്നത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂല്‍ പ്രകാരം ഇവരെ അയോഗ്യരാക്കാന്‍ കത്തുനല്‍കുമെന്നാണ് എഎപി അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലെ ആകെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ടോളം അംഗങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള 7 എംപിമാരുടെ കൂറുമാറ്റം. ഏറെ നാളായി ആം ആദ്മി പാര്‍ട്ടി നേതൃത്വവും രാഘവ് ഛദ്ദയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ന്നിരുന്നു. I’m the right man in the wrong party എന്ന് പറഞ്ഞാണ് മറ്റ് 6 പേര്‍ക്കൊപ്പം രാഘവ് ഛദ്ദ പാര്‍ട്ടി വിട്ടത്.

രാഘവ് ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥകും അശോകമിത്തലും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഇവരെ പാര്‍ട്ടിലേക്ക് സ്വീകരിച്ചു.ഇവര്‍ക്ക് പുറമെ ഹര്‍ഭജന്‍ സിംഗ്, സ്വാതി മലിവാള്‍, രാജേന്ദ്ര ഗുപ്ത,വിക്രംജിത് സിംഗ് സാഹ്നി എന്നിവരും ഉടന്‍ ബിജെപിയില്‍ ചേരും. അതിനിടെ ബിജെപിയില്‍ ചേര്‍ന്ന 3 എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഉടന്‍ രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കും.നടന്നത് ഓപ്പറേഷന്‍ താമരയെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...