ഇറാനെതിരായ ആക്രമണം തുടരാനായി ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളുമായി പുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

ജെറുസലേം: ഇറാനെതിരായ ആക്രമണം തുടരാനായി ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങളുമായി പുതിയ സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇന്ന് നടന്ന സുരക്ഷാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളായുമായാണ് പുതിയ സഖ്യം സ്ഥാപിക്കുന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയില്ല. ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ ശക്തികളുമായി ഇസ്രായേൽ ചർച്ചകൾ നടത്തിയതായാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്. ഇറാന്റെ ആണവ പദ്ധതികളും പ്രാദേശികമായ ഇടപെടലുകളും ലോകസമാധാനത്തിന് ഭീഷണിയാണെന്നും, ഇത് നേരിടാൻ ഇസ്രായേൽ ഒറ്റയ്ക്കല്ലെന്നും നെതന്യാഹു പറഞ്ഞു.

പുതിയ സഖ്യങ്ങൾ വഴി അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിനും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നതിനും പദ്ധതിയുണ്ട്. അമേരിക്കയുമായുള്ള ബന്ധം ശക്തമായി തുടരുമ്പോൾ തന്നെ, മറ്റ് ആഗോള ശക്തികളെ കൂടി ഉൾപ്പെടുത്തി ആക്രമണ സഖ്യം വിപുലീകരിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ നിലപാടിൽ ഇപ്പോൾ മാറ്റമുണ്ട്. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ഇറാനെതിരെയാ യുദ്ധത്തിൽ നിന്ന് കരാറില്ലാതെ തന്നെ പിന്മാറാൻ ആലോചിക്കുന്നുവെന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രസ്താവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...