നെതര്‍ലന്‍ഡ്‌സ് താരം ഡാലി ബ്ലിന്‍ഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

ആംസ്റ്റർഡാം : നെതര്‍ലന്‍ഡ്‌സ് താരം ഡാലി ബ്ലിന്‍ഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഓറഞ്ച് കുപ്പായത്തിൽ 108 മത്സരങ്ങൾ ബ്ലിൻഡ് കളിച്ചിട്ടുണ്ട്. 2014ലെ ഫിഫ ലോകകപ്പിൽ സെമിയിലും 2022ൽ ക്വാർട്ടറിലും എത്തിയ നെതർലാൻഡ്സ് ടീമിന്റെ ഭാ​ഗമായിരുന്ന താരം. ഇംഗ്ലീഷ് ക്ലബ് മാ‍ഞ്ചസ്റ്റർ യുണൈറ്റഡിനായും ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിനായും ബ്ലിൻഡ് കളിച്ചിട്ടുണ്ട്. 34കാരനായ പ്രതിരോധ താരം പുതുതലമുറയ്ക്കായി വഴിമാറുന്നുവെന്നാണ് വിരമിക്കലിനോട് പ്രതികരിച്ചത്. മികച്ച കഴിവുള്ള ഒരുപിടി താരങ്ങൾ നെതർലാൻഡ്സ് ടീമിലേക്ക് കടന്നുവരുന്നുണ്ട്. ടീം പരിശീലകനുമായി താൻ സംസാരിച്ചു. ക്ലബിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കണം. ഓറഞ്ച് ജഴ്സിയിൽ 108 മത്സരങ്ങൾ വലിയ ബഹുമതിയാണ്. രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ഈ നേട്ടം ഏറെ വിലപ്പെട്ടതാണെന്നും ബ്ലിൻഡ് വ്യക്തമാക്കി.

നെതർലാൻഡ്സ് ക്ലബ് അയാക്സ് എഫ് സിയിലാണ് ബ്ലിൻഡിന്റെ കരിയറിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി അയാക്സ് തുടർച്ചയായി നാല് തവണ ഡച്ച് ഫുട്ബോളിന്റെ ചാമ്പ്യന്മാരാകുമ്പോൾ ബ്ലിൻഡ് ക്ലബിന്റെ ഭാ​ഗമായിരുന്നു. 2014ൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. നാല് വർഷത്തിന് ശേഷം അയാക്സിൽ തിരികെയെത്തി. 2022ൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിലെത്തിയ ബ്ലിൻഡ് ഇപ്പോൾ സ്പാനിഷ് ക്ലബ് ജിറോണയുടെ ഭാ​ഗമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...