ദില്ലി : ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 400 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. എട്ട് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ലോഗന്‍ വാന്‍ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
തുടക്കത്തില്‍ തന്നെ ഓസീസിന് മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന്‍ ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്. നാലാമതെത്തിയ ലബുഷെയ്‌നും അക്രമിച്ച കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന്‍ ചേര്‍ത്തത്.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























