കേരകര്‍ഷകരെ ദുരിതത്തിലാക്കി മണ്ഡരി ബാധ

For full experience, Download our mobile application:
Get it on Google Play

പേരൂര്‍ക്കട: ഒരിടവേളക്കുശേഷം കേരകര്‍ഷകരെ ദുരിതത്തിലാക്കി മണ്ഡരി ബാധ പരക്കുന്നു. കുടപ്പനക്കുന്ന് കൃഷിഭവന്റെ പരിധിയില്‍ കല്ലയം, ഇരപ്പുഴി, വട്ടപ്പാറ ഭാഗങ്ങളിലും വട്ടിയൂര്‍ക്കാവ് കൃഷിഭവൻ പരിധിയില്‍ കുലശേഖരം, ലക്ഷംവീട് കോളനി, കൊടുങ്ങാനൂര്‍ ഭാഗങ്ങളിലും ഉള്ളൂര്‍ കൃഷിഭവന്റെ പരിധിയില്‍ പോങ്ങുമ്മൂട്, കൈലാസ് ലെയിൻ, ഉള്ളൂര്‍ തുടങ്ങിയ ഭാഗങ്ങളിലും കേര കര്‍ഷകര്‍ മണ്ഡരിബാധ കൊണ്ടുണ്ടാകുന്ന നഷ്ടത്താല്‍ ദുരിതമനുഭവിക്കുന്നു.

വെട്ടുകത്തി കൊണ്ടോ പാര കൊണ്ടോ എളുപ്പത്തില്‍ തേങ്ങയുടെ തൊണ്ടിളക്കാൻ സാധിക്കാത്തവിധത്തില്‍ തേങ്ങ വികൃതമായ രൂപത്തില്‍ ആകുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. മണ്ഡരിബാധ ഏറ്റുകഴിഞ്ഞാല്‍ പിന്നെ ഇവയെ നശിപ്പിക്കുക പ്രയാസമാണ്. ഡെക്കോഫോള്‍ എന്ന കീടനാശിനി തുടക്കത്തില്‍ പ്രയോഗിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളൂ. പക്ഷേ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഇവയെ ആരുംതന്നെ കര്‍ഷകര്‍ക്ക് ശുപാര്‍ശ ചെയ്യുന്നില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ നിഷ്കര്‍ഷത പുലര്‍ത്തുന്നുണ്ട്. കൃഷിഭവനിലെ ഉദ്യോഗസ്ഥരും ഇത്തരമൊരു മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വേപ്പെണ്ണയും വെളുത്തുള്ളിയും കൂടിക്കലര്‍ന്ന മിശ്രിതമാണ് മച്ചിങ്ങ ഉണ്ടാകുന്ന സമയത്ത് ആ ഭാഗത്ത് തളിക്കുന്നത്.

കേരകര്‍ഷകര്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. മഴക്കാലമായിട്ടുകൂടി ഇടയ്ക്കിടെ ലഭിക്കുന്ന വേനലില്‍ മണ്ഡരി ബാധയുടെ തീവ്രത അറിയാൻ സാധിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. അവശേഷിക്കുന്ന കര്‍ഷകര്‍ക്കെങ്കിലും ഉചിതമായ ജീവിതമാര്‍ഗം നേടിക്കൊടുക്കുന്നതിന് കൃഷിഭവനുകള്‍ രംഗത്തുണ്ട്. വീണ്ടും ഉണ്ടായിരിക്കുന്ന മണ്ഡരിബാധ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കര്‍ഷകര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പ്രകൃത്യാലുള്ള മരുന്നിനുമായി കൃഷിഭവനുകളെ സമീപിക്കണമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് കേസ് ; പിടിയിലായ ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ ; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ...

0
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....