തമിഴ്‌നാട് രാജ്‌ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞു. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പോലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്ഭവനെതിരെ ബോംബേറ് സ്പോൺസർ ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടക്കെതിരെ വ്യാജ പ്രചാരണം : ജില്ലാ പോലീസ് മേധാവിക്ക്...

0
പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

വിവാഹാഘോഷം ചോരക്കളമായി; ഇഷ്ടഗാനത്തിന് ചുവടുവെച്ചില്ലെന്ന് ആരോപിച്ച് നർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

0
ഗോപാല്‍ഗഞ്ച്: ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്യാത്തതിന് ഡാന്‍സറെ വെടിവെച്ച് കൊന്നു. ബിഹാറിലെ...

സംസ്ഥാന ബജറ്റിൽ മലയോര ജില്ലയായ പത്തനംതിട്ടയെ പൂർണ്ണമായും അവഗണിച്ചത് പ്രതിഷേധാർഹം : എസ്ഡിപിഐ

0
പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ മലയോര ജില്ലയായ പത്തനംതിട്ടയെ പൂർണ്ണമായും അവഗണിച്ചത് പ്രതിഷേധാർഹമെന്ന്...