പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയെന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലും അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചിരുന്നു. കാരറ ഊരിലെ റാണി-നിസാം ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാന്‍ വൈകി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആമ്പുലന്‍സ് എത്താന്‍ വൈകിയതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാതെ വന്നത്.