പൊള്ളാച്ചി : പൊള്ളാച്ചിയില്‍ലെ ആശുപത്രിയില്‍ നിന്നും നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് കുഞ്ഞിനെ കടത്തിയത്. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്തു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പൊള്ളാച്ചിയിലെ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പോലീസ് പാലക്കാട് പോലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.





























