അര മണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ചരിത്രത്തില്‍ ഇടം നേടും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എകെജി സെന്റര്‍ ആക്രമണത്തില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും പരിഹസിച്ച്‌ മുസ്ലീംലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. യഥാര്‍ത്ഥ പ്രതിയെ പിടികൂടിയാല്‍ പോലീസിനും സര്‍ക്കാരിനും ചെയ്യാനാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പി.കെ അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയാല്‍ പോലീസിനും സര്‍ക്കാറിനും ചെയ്യാനാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്.
അധികം ഒച്ചയും, ബഹളവുമില്ലാതെ, തീരെ നാശനഷ്ടങ്ങളും വരുത്താതെയുള്ള ഇത്തരം ബോംബേറിന്റെ സാങ്കേതിക വിദ്യകള്‍ അവനില്‍ നിന്നും ചോദിച്ചു മനസ്സിലാക്കണം.
അതല്ല, നേരാം വണ്ണം ബോംബെറിയാനുള്ള സിദ്ധി നേടാത്ത ഒരാളാണ് അവനെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബുണ്ടാക്കാന്‍ ശേഷിയുള്ളവര്‍ അവന് നല്ല പരിശീലനം നല്‍കണം.
എറിഞ്ഞവന് എറിഞ്ഞുവെന്നും, ഏറു കൊണ്ടവര്‍ക്ക് കൊണ്ടു എന്നും ഒരു ഫീലിംഗുമില്ലാത്ത ലോകത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനമായി തിരുവനന്തപുരം വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനം അറിയപ്പെടും.
കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ അര മണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടലും ചരിത്രത്തില്‍ ഇടം നേടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...