പുറമറ്റം മുണ്ടമല ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പുറമറ്റം : ഗവ.ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം അഡ്വ. മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ജൂലി കെ.വറുഗീസ് അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. ജെ. മിനി റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന് 38 ലക്ഷം രൂപയും ദേശീയ ആയുഷ് മിഷൻ വിഹിതം അഞ്ച് ലക്ഷവും പഞ്ചായത്ത് പദ്ധതി വിഹിതമായി രണ്ട് ലക്ഷവും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന് പരിശോധനാമുറി, ചികിത്സാമുറി, ഫാർമസി, സ്റ്റോർ റൂം, അടുക്കള, മൂന്ന് ശുചിമുറികൾ ഉൾപ്പെടെ 150 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്.

യോഗ പരിശീലിപ്പിക്കുന്നതിനുള്ള പ്രത്യേകസ്ഥലവും കെട്ടിടത്തിനുള്ളിൽ ഉണ്ട്. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ഗ്രാമപ്പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഒ. മോഹൻദാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസി തോമസ്, കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തംഗം ലാലു തോമസ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ബിനോയ്, മെഡിക്കൽ ഓഫീസർ ഡോ. ഷിജി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...