പത്തനംതിട്ട : ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ഓതറ തെക്ക്), വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,15 (മുക്കട കോളനി ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 (മുരുപ്പേല്‍ പടി മുതല്‍ മുക്കട വരെയുള്ള ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( എസ്.എന്‍.ഡി.പി ജംഗ്ഷന്‍ മുതല്‍ മൂന്നൊന്നല്‍ പടി വരെ), വാര്‍ഡ് 12 (ആദിയാലില്‍പടി മുതല്‍ കോട്ടണിപ്ര ഭാഗം വരെ), ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്
4, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 7, 10, 12, 16, 19, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (പൂമൂട് ഭാഗം), വാര്‍ഡ് 10 (ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഭാഗം), വാര്‍ഡ് 13 (തെക്ക്മുറി), വാര്‍ഡ് 20 (കൊല്ലായിക്കല്‍, മന്ദിരംമുക്ക് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 5 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,
കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഐക്കുഴി ചെലക്കാപ്പടി വാഴേനാല്‍ പാറയില്‍ ഭാഗം) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 6 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.