ഗുരുവായൂര്‍: ഭക്തര്‍ക്കു ഗുരുവായൂര്‍ ക്ഷേത്രനടയിലേക്കു പ്രവേശനം അനുവദിച്ചുതുടങ്ങിയതോടെ വിവാഹങ്ങളും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ തൊഴാനെത്തി. താലികെട്ട് കഴിഞ്ഞ് മാസ്‌ക് ധരിക്കാതെ ക്ഷേത്രനടയിലെത്തിയ വധൂവരന്മാരില്‍നിന്നു പോലീസ് പിഴയീടാക്കി. കേച്ചേരി സ്വദേശികളായ നവദമ്പതികള്‍ക്കാണ് 500 രൂപ വീതം പിഴയിട്ടത്.
ക്ഷേത്രനടപ്പുരയിലെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊടിമരം വരെയാണു പ്രവേശനാനുമതി. നാലമ്പലത്തില്‍ പ്രവേശനമില്ല. വിവാഹത്തിനു 10 പേര്‍ക്ക് മാത്രമാണു മണ്ഡപത്തിനടുത്തേക്ക് പ്രവേശനം.