കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം ; ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

മന്ത്രി വി.ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...