വൈറസ് ഭീക്ഷണി ; സംസ്ഥാനത്ത് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം വർധിച്ചുവരുന്നതായി വനംവകുപ്പ്, മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാനകളുടെയും ജീവനെടുത്ത് മാരകവൈറസുകൾ. പത്തുവയസ്സെത്തുംമുമ്പ് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം കൂടിവരുന്നതായി വനംവകുപ്പിന്റെ പഠനം. പ്രതിരോധശേഷി കുറഞ്ഞതും ജനിതകവൈകല്യങ്ങളുള്ളതുമായ കുട്ടിയാനകളെ കീഴ്‌പ്പെടുത്തുന്നതാകട്ടെ നൂറ്റാണ്ടുകളായി ആനകളിൽ കണ്ടുവരുന്ന ഹെർപ്പ് വൈറസുകൾ. എലിഫന്റ് എൻഡോതിലിയോട്രോപിക് ഹെർപ്പ് വൈറസ് (ഇ.ഇ.എച്ച്.വി), എലിഫന്റിഡ് ബീറ്റാ ഹെർപ്പ വൈറസ് 1 (ഇ.എൽ.എച്ച്,വി-1) എന്നിവയാണ് കുട്ടിയാനകളുടെ ജീവനെടുക്കുന്നത്. ഇ.ഇ.എച്ച്.വി.യാണ് മാരകം. വൈറസുകൾ ബാധിച്ച് ചരിയുന്ന ആനകളിൽ 80 ശതമാനവും എട്ടുവയസ്സിൽ താഴെയുള്ളവയാണെന്നാണ് വനംവകുപ്പിന്റെ പഠനം. കാട്ടാനകളിലും നാട്ടാനകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്.

കാലാവസ്ഥാമാറ്റം, കാട്ടിലെ തീറ്റക്കുറവ്, മനുഷ്യാധിനിവേശം തുടങ്ങിയവയൊക്കെ ആനകളുടെ ആവാസവ്യവസ്ഥയിലും ജീവിതരീതിയിലുമൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിരോധശേഷി ഉയർത്താനുള്ള മാർഗങ്ങൾ സ്വീകരിച്ച് കുട്ടിയാനകളുടെ മരണനിരക്ക് കുറയ്ക്കണമെന്ന ശുപാർശയും പഠനത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....