ഗാരോ കുന്നുകളിലെ ഗുഹയിൽ നിന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

മേഘാലയ: മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഗുഹയിൽ നിന്ന് പ്രത്യേക ഇനം തവളകളെ കണ്ടെത്തി. നാല് കിലോമീറ്റർ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പ് കല്ല് നിറഞ്ഞ ഗുഹയിൽ നിന്നാണ് പുതിയ ഇനം തവളയെ കണ്ടെത്തിയിരിക്കുന്നത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാസ്കേട് റാനഡ് ഇനത്തിലുള്ള പുതിയ തവളയെ കണ്ടെത്താൻ സാധിച്ചത്. ഗവേഷകർ സൗത്ത് ഗോരോ ഹിൽസ് ജില്ലയിലെ ഗുഹയിൽ നടത്തിയ നീണ്ട പരിശോധനക്കൊടുവിലാണ് ഈ തവളെ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്.

ഗാരോ കുന്നുകളിലെ ഗുഹയിൽ നിന്നും 60 മീറ്റർ മുതൽ 100 മീറ്റർ വരെ ആഴത്തിൽ പരിശോധിച്ചപ്പോഴാണ് തവളയുടെ സാന്നിധ്യം കണ്ടെത്തിയത്. തവളയെ കണ്ടെത്തി ഗുഹയ്ക്ക് സിജു എന്നാണ് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. അതേസമയം, സൗത്ത് ഗാരോ കുന്നുകളുടെ സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ ഇനത്തിൽപ്പെട്ട തവളകളെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കി. രാജ്യത്ത് ഗുഹയ്ക്കുള്ളിൽ നിന്ന് തവളയെ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. 2014- ൽ സമാനമായ രീതിയിൽ തമിഴ്നാട്ടിലെ ഗുഹയിൽ നിന്നും മറ്റൊരു ഇനത്തിൽപ്പെട്ട തവളയെ കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...