യു​.കെയില്‍നിന്ന്​ കേരളത്തിലെത്തിയ എട്ടു​പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു ; സംസ്ഥാനത്ത് 2116 പേര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യു​.കെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടര്‍ന്നുപിടിച്ചതോടെ ജാഗ്രതയില്‍ ഇന്ത്യയും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ യു.കെയില്‍നിന്ന്​ ഇന്ത്യയിലെത്തിയവരെ കര്‍ശന നിരീക്ഷണത്തിന്​ വിധേയമാക്കും. ഡിസംബര്‍ 31 വരെ യു.കെയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങളിലായി ആറായിരത്തോളം പേരാണ്​ നിരീക്ഷണത്തിലുള്ളത്​.

യു​.കെയില്‍നിന്ന്​ കേരളത്തിലെത്തിയ എട്ടു​പേര്‍ക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഡിസംബര്‍ ഒന്‍പതുമുതല്‍ 23 വരെ 1609 പേരാണ്​ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്​. യു.കെയില്‍ നിന്നെത്തിയ 2116 പേരാണ്​ നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്​. ഇതില്‍ 1609 ​പേരെയും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കൂടാതെ 14 ദിവസത്തെ നിരീക്ഷണവും നിര്‍ദേശിച്ചു. ഇവരെ നിരീക്ഷണ കാലയളവിന്​ ശേഷവും ആര്‍.ടി.പി.സി.ആര്‍ പരി​ശോധനക്ക്​ വിധേയമാക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ നാലു വിമാനങ്ങളിലായെത്തിയ 11 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവരെ വിദഗ്​ധ പരിശോധനക്ക്​ വിധേയമാക്കുന്നതിന്​ എല്‍.എന്‍.​ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. യു.കെയില്‍ നിന്നെത്തിയവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ ആശുപത്രികള്‍ക്ക്​ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ലണ്ടനില്‍ നിന്നെത്തിയ 950 യാത്രക്കാര്‍ക്ക്​ വിമാനത്താവളത്തില്‍വെച്ച്‌​ നടത്തിയ പരിശോധനയിലാണ് 11 പേര്‍ക്ക്​ ​ രോഗം കണ്ടെത്തിയത്​. 50 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്​തു. ​കോവിഡ്​ സ്​ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോളിലേക്ക്​ അയച്ചു.

2127 പേരാണ്​ യു.കെയില്‍നിന്ന്​ ഡിസംബര്‍ ഒന്നുമുതല്‍ 22 വരെ കര്‍ണാടകയിലെത്തിയത്​. ഇതില്‍ ആറുപേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. കൂടുതല്‍ പരിശോധനക്കായി ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്​.

തെലങ്കാനയില്‍ 1200പേരും ആന്ധ്ര പ്രദേശില്‍ 68 പേരുമാണ്​ യു.കെയില്‍ നിന്നെത്തിയവര്‍. തെലങ്കാനയില്‍ ഏഴുപേര്‍ക്കും ആന്ധ്രയില്‍ ഒരാള്‍ക്കുമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...