വൈദ്യുതി തൂണുകളിലെ ബള്‍ബ് മാറ്റുന്ന കരാര്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ട സംഭവത്തില്‍ എട്ടുലക്ഷം രൂപ ന്യൂ ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വൈദ്യുതി തൂണുകളിലെ ബള്‍ബ് മാറ്റുന്ന കരാര്‍ തൊഴിലാളി ജോലിക്കിടെ മരണപ്പെട്ട സംഭവത്തില്‍ എട്ടുലക്ഷം രൂപ ന്യൂ ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറം വിധി. റാന്നി ചെല്ലക്കാടു സ്വദേശി തെക്കേകാലായിൽ വീട്ടിൽ എം. എൽ പ്രസാദ് മരണപ്പെട്ട സംഭവത്തില്‍ ഭാര്യ പത്മിനി പ്രസാദ് ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷന്‍റെ വിധി. കോഴഞ്ചേരി പഞ്ചായത്തിലെ വൈദ്യുതി തൂണുകളിലെ ബൾബ് ഇടുന്ന ജോലി ചെയ്യുന്ന പഞ്ചായത്തിന്‍റെ കരാർ തൊഴിലാളിയായിരുന്നു മരണപ്പെട്ട എം. എൽ. പ്രസാദ്.

2017 – ൽ ആറന്മുള പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വൈദ്യുതി തൂണിലെ ബൾബ് മാറ്റിയിടുന്ന ജോലി ചെയ്തു വരവെ തൂണില്‍ നിന്നും വീണ് പ്രസാദ് മരണപ്പെട്ടു. 5,00,000 രൂപയുടെ ഇൻഷ്വറൻസ് പോളിസി ന്യൂ ഇൻഡ്യാ കമ്പനിയുടെ പത്തനംതിട്ട ശാഖയിൽ നിന്നും പ്രസാദ് നേരത്തെതന്നെ എടുത്തിരുന്നു. എന്നാൽ പ്രസാദ് മരണപ്പെട്ടതിനുശേഷം ഭാര്യ പത്മിനി പ്രസാദ് ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചപ്പോൾ പ്രസാദിന് വൈദ്യുതി തൂണില്‍ കയറാനുളള അവകാശമില്ലായെന്നും പറഞ്ഞു ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിക്കുകയാണ് ഉണ്ടായത്.

ഇതിനെതിരെയാണ് പത്മിനി പത്തനംതിട്ട ന്യൂ ഇൻഡ്യ ഇൻഷ്വറൻസ് മാനേജരെ എതിർകക്ഷിയാക്കി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഹർജി ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിയായ ഇൻഡ്യാ ഇൻഷ്വറൻസ് മാനേജർക്ക് നോട്ടീസ് അയയ്ക്കുകയും അവർ കമ്മീഷനിൽ ഹാജരാകുകയും ചെയ്തു.

പരേതനായ എം.എൽ പ്രസാദ് കോഴഞ്ചേരി പഞ്ചായത്തിന്‍റെ കരാർ തൊഴിലാളിയാണെന്നും വൈദ്യുതി തൂണില്‍ കയറാൻ അവകാശമില്ലായെന്നും ഇൻഷ്വറൻസ് കമ്പനി വാദിക്കുകയും പരേതന്‍റെ അശ്രദ്ധകൊണ്ടാണ് മരണപ്പെട്ടതെന്നും അതുകൊണ്ട് ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യതയില്ലായെന്നും വാദമുന്നയിച്ചു. എന്നാൽ ഹർജിഭാഗം ഹാജരാക്കിയ തെളിവുകളും വാദങ്ങളും ശരിയാ ണെന്നു കമ്മീഷന് ബോദ്ധ്യപ്പെടുകയാണ് ഉണ്ടായത്.

പഞ്ചായത്ത് രാജ് ആക്റ്റിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പഞ്ചായത്തിന് കരാർ തൊഴിലാളിയെ വെക്കാൻ അവകാശമുണ്ടെന്നും വൈദ്യുതി തൂണില്‍ നിയമപരമായി പഞ്ചായത്തിന് ബൾബ് ഇടാൻ അവകാ ശമുണ്ടെന്നും ഹർജി കക്ഷിയുടെ അഭിഭാഷകൻ വാദിക്കുകയുണ്ടായി. നിയമാനുസൃതമായി ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുളള പരേതന്‍റെ വിധവക്ക് പോളിസി അനുകൂല്യങ്ങളുടെ അവകാശമുണ്ടെന്നും പോളിസി തുകയായ 5 ലക്ഷം രൂപ 2017 മുതൽ 12% പലിശയോടുകൂടിയും 50,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവും ഉൾപ്പെടെ 8 ലക്ഷം രൂപ പത്മിനി പ്രസാദിനു ഇൻഷ്വറൻസ് കമ്പനി കൊടുക്കാൻ കമ്മീഷൻ ഉത്തരവിടുകയാണ് ചെയ്തത്. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിൻ്റെ നിർണായക വിവരങ്ങളുള്ള ഫോൺ റീസെറ്റ് ചെയ്തെന്ന്...

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, ഫോൺ...