ഗവി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു ; സംഭരണിയിലൂടെയുള്ള ബോട്ട് യാത്ര പ്രതിസന്ധിയിൽ 

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : വേനൽ കനത്തതോടെ ഗവി അണക്കെട്ടിലെ ജലനിരപ്പ് തീർത്തും താഴ്ന്നു. സംഭരണിയിലൂടെയുള്ള ബോട്ട് യാത്ര പ്രതിസന്ധിയിൽ. സംഭരണിയുടെ മധ്യ ഭാഗത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ഈ നിലയിൽ ജലനിരപ്പ് താഴ്ന്നാൽ ബോട്ട് സർവീസ് നിർത്തി വെക്കേണ്ടി വരും. ഇപ്പോൾ തന്നെ വളരെ പ്രയാസപ്പെട്ടാണ് ബോട്ടിങ് നടക്കുന്നത്. കേരള വനം വികസന കോർപ്പറേഷന്‍റെ (കെഎഫ്ഡിസി) നിയന്ത്രണത്തിലാണ്  ബോട്ടിങ് നടക്കുന്നത്.

ഗവി കാണാൻ പ്രത്യേക പാക്കേജിൽ എത്തുന്ന സഞ്ചാരികൾക്കാണ് ബോട്ട്  യാത്ര അനുവദിക്കുന്നത്. 5 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് തുഴഞ്ഞാണ് നീങ്ങുന്നത്. കെഎഫ്ഡിസിയിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തുഴച്ചിലുകാർ. ബോട്ടിൽ സഞ്ചരിക്കാൻ നല്ല തിരക്കാണ്. ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ഭാഗമാണ് ഗവി അണക്കെട്ട്. ഒരു മണിക്കൂറോളമാണ് ബോട്ട് സർവീസ്. രാവിലെയും വൈകുന്നേരങ്ങളിലും ഗവി സംഭരണിയുടെ തീരത്ത് വെള്ളം കുടിക്കാൻ എത്തുന്ന വന്യ മൃഗങ്ങളെ കാണാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...