ഫ്രിഡ്ജില്‍ വെയ്‌ക്കണ്ട ; പുതിയ ഇന്‍സുലിനുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഇന്‍സുലിന്‍ ശീതീകരിച്ച്‌ സൂക്ഷിക്കുക എന്നത് പ്രമേഹരോഗികള്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമായി എത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍. കൊല്‍ക്കത്ത സ്വദേശികളായ രണ്ട് പേരുള്‍പ്പെടെയുളള ശാസ്ത്രസംഘമാണ് വൈദ്യശാസ്ത്ര രംഗത്തിന് പുതിയ പ്രതീക്ഷ പകരുന്ന ഈ ഉദ്യമത്തിന് പിന്നില്‍. ഫ്രിഡ്ജിന് പുറത്തെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശേഷിയുളള തെര്‍മ്മോസ്റ്റേബിള്‍ ഇനം ഇന്‍സുലിനാണ് ഇവര്‍ വികസിപ്പിച്ചത്.

അന്താരാഷ്‌ട്ര സയന്‍സ് ജോര്‍ണലായ ഐസയന്‍സ് ഗവേഷണത്തെ പ്രശംസിച്ചു. സാധരണ നിലയില്‍ ഇന്‍സുലിന്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. എന്നാല്‍ പുതിയ ഇനത്തിന് 65 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നേരിടാന്‍ കഴിയുന്നതാണ്. ഇന്‍സു-ലോക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഇന്‍സുലിന്റെ ഘടനാപരമായ രൂപകല്‍പ്പനയ്‌ക്ക് നാല് വര്‍ഷം നീണ്ട ഗവേഷണം ആവശ്യമായി വന്നു. ഡിഎസ്ടിയും, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഗവേഷണത്തിന് ആവശ്യമായ ധനസഹായം നല്‍കിയത്.

ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെയും (ഐഐസിബി) രണ്ട് ശാസ്ത്രജ്ഞരും, ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നേളജിയിലെ (ഐഐസിടി) രണ്ട് ശാസ്ത്രജ്ഞരും ഗവേഷണത്തിന് നേതൃത്വം നല്‍കി.

നിലവില്‍ രാജ്യത്ത് എട്ട് കോടി ആളുകള്‍ക്ക് പ്രമേഹം ബാധിച്ചിട്ടുണ്ടെന്നാണ് ഈ ശാസ്ത്രസംഘത്തിന് ലഭിച്ച കണക്ക്. കൊല്‍ക്കത്തയില്‍, ജനസംഖ്യയുടെ 13 ശതമാനത്തിലധികം പ്രമേഹരോഗികളുണ്ട്. ഇതില്‍ പകുതിയും ഇന്‍സുലിന്‍ കുത്തിവയ്പ്പിനെ ആശ്രയിക്കുന്നവരാണ്. 12 മണിക്കൂര്‍ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിച്ചാല്‍ മരുന്ന് ഉപയോഗശൂന്യമാകുമെന്ന വെല്ലുവിളിയും പ്രമേഹ രോഗികള്‍ നേരിട്ടിരുന്നു. ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ ഗവേഷണം ഉപകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...