വി.എം സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ്​ നേതാവുമായ വി.എം സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു. പ്രസിഡന്‍റ്​ കെ.സുധാകരന്​ സുധീരന്‍ രാജി​ക്കത്ത്​ കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബ​ന്ധപ്പെട്ടാണ്​ രാജിയെന്നാണ്​ സൂചന.

ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​സുധാകരനെ ഫോണില്‍ അറിയിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന്​ വി.എം സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.

ഗ്രൂപ്പുകള്‍ നല്‍കുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താന്‍ പറയുന്നതെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ ആവശ്യപ്പെടുന്നതെന്നും സുധീരന്‍ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ച സജീവമായിരി​െക്ക സംസ്ഥാനത്തി​െന്‍റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്​ച കേരളത്തിലെത്തുന്നുണ്ട്​. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇതിനിടെയാണ്​ സുധീരന്‍റെ രാജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...