റാന്നി മലയോര മേഖലയ്ക്ക് ആഘോഷമായി പുതിയ കെഎസ്ആർടിസി ബസ് സർവീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: മലയോര മേഖലയ്ക്ക് ആഘോഷമായി പുതിയ കെഎസ്ആർടിസി ബസ് സർവീസ്. റാന്നി നിയോജകമണ്ഡലത്തിലെ യാത്ര പ്രശ്നം നേടുന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് വേണ്ടി ഒരു കെഎസ്ആർടിസി ബസ് വിട്ടുനൽകണമെന്ന അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഒരു ബസ് റാന്നി ഡിപ്പോയ്ക്ക് നൽകിയത്. ഇതിൻ്റെ സർവീസ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സർവീസുകൾ ഇല്ലാതെ ജനങ്ങൾ വലയുന്ന പ്രദേശങ്ങളിലാണ് പുതിയ ബസിന്റെ സർവീസ് ആരംഭിച്ചത്.

രാവിലെ 7.30 ന് റാന്നിയിൽ നിന്ന് ആരംഭിച്ച് അന്ത്യാളൻകാവ് – കടമ്മനിട്ട വഴി പത്തനംതിട്ടയ്ക്കും 8.55 ന് പത്തനംതിട്ടയിൽ നിന്നും തിരികെ റാന്നി വഴി വെച്ചുച്ചിറ നവോദയയ്ക്ക് 11.10 ന് നവോദയയിൽ നിന്നും റാന്നിക്കും 12.15 ന് റാന്നി – പുതുശ്ശേരിമല – വടശേരിക്കര – തലച്ചിറ 1.30 ന് തലച്ചിറയിൽ നിന്നും വടശ്ശേരിക്കര പുതുശ്ശേരി മല വഴി വീണ്ടും റാന്നിക്ക് വരും. 2.20ന് റാന്നി – നവോദയ – 70 ഏക്കർ, 3.45 ന് അവിടെ നിന്ന് തിരിക്കും 5.45 ന് റാന്നി – ചിറക്കൽപ്പടി – വലിയകാവ്, 6.5 ന് വലിയ കാവിൽ നിന്നും റാന്നിക്കും സർവീസ് നടത്തും.

187 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ബസ് സഞ്ചരിക്കുക.അന്ത്യാളങ്കാവി ൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് അജീന നജീബ്, വൈസ് പ്രസിഡൻ്റ് സാം പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം ടി ജെസ്സി, അജിത് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോസ് ബെൻ ജോർജ്, അസി ഡിറ്റിഓ അജീഷ് കുമാർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....