കൊല്ലം : കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ റിപ്പോർട്ടുകളാണ് നീതി ലഭിക്കാൻ കാരണമെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും ബൈക്ക് ഉടമയായ സിജോ പറഞ്ഞു. ജനുവരി 30ന് മോഷ്ടിച്ച ബൈക്കുമായി പോയ കള്ളൻ ദിവസങ്ങളോളം വിലസി. ഹെൽമറ്റ് ഇല്ലാതെയുള്ള മോഷ്ടാവിന്‍റെ യാത്രയ്ക്ക് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ നൽകി. സിജോയുടെ നിസഹായവസ്ഥ വാർത്തയായതോടെ പോലീസ് ഉണർന്ന് പ്രവർത്തിച്ചു. ചലാനിലെ മോഷ്ടാവിന്‍റെ ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചിറയിൻകീഴ് സ്വദേശിയായ സുനിത്താണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























