പത്തനംതിട്ട : ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ യാത്രാ പ്രശ്നത്തിന് ഏറെ പരിഹാരമാകുന്ന വിധത്തിൽ ആങ്ങമൂഴിയിലേക്കും കരിമാൻതോട്ടിലേക്കും പത്തനംതിട്ടയിൽ നിന്ന് പുതിയ രണ്ട് കെഎസ്ആർടിസി സർവീസിന് അനുമതി. കെ.യു.ജനീഷ്കുമാർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് രണ്ട് സർവീസിനും അനുമതിയായത്. രണ്ട് സര്‍വീസും ബുധനാഴ്ച ആരംഭിച്ചു.
വൈകിട്ട് 4.15ന് പത്തനംതിട്ടയിൽ നിന്ന് കോട്ടയത്തേക്ക് തിരിക്കുന്ന സര്‍വീസ് രാത്രി ഒമ്പതിന് പത്തനംതിട്ടയിൽ തിരിച്ചെത്തി തുടര്‍ന്ന് ആങ്ങമൂഴിയിലേക്ക് യാത്ര തിരിക്കും. ആങ്ങമൂഴിയില്‍ രാത്രി 10.30ന് എത്തി സർവീസ് അവസാനിപ്പിക്കും. പിറ്റേന്ന് രാവിലെ 5.30ന് കോന്നി, പത്തനാപുരം, കൊട്ടാരക്കര, ആയൂര്‍ വഴി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്ത് 10.15ന് എത്തും. തിരികെ 10.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടോടെ പത്തനംതിട്ടയില്‍ എത്തും.
പത്തനംതിട്ടയിൽ നിന്ന് ദിവസവും രാത്രി 8.30നാണ് തണ്ണിത്തോട്, തേക്കുതോട് വഴി കരിമാന്‍തോട്ടിലേക്ക് സർവീസ്. രാത്രി കരിമാന്‍തോട്ടില്‍ നിര്‍ത്തുന്ന ബസ് രാവിലെ 4.30ന് തൃശൂരിലേക്ക് തിരിക്കും. പത്തനംതിട്ട, കോട്ടയം, തിരുവല്ല, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി വഴിയാണ് സർവീസ്. പത്തനംതിട്ടയില്‍ രാവിലെ 5.45ന് എത്തും. തൃശൂരിൽ 11.30നും. തൃശൂരിൽ നിന്ന് 12.30ന് പുറപ്പെട്ട് കോട്ടയം വഴി പത്തനംതിട്ടയില്‍ വൈകിട്ട് ആറിന് തിരിച്ചെത്തും. ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏറെ നാളായി കാത്തിരുന്ന സര്‍വീസാണ് ഇതിലൂടെ സാധ്യമായത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

































