അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക ; സിഇഒയെ നിയമിക്കാൻ തീരുമാനം ; കണ്ടെത്താൻ മൂന്നംഗ സമിതി

For full experience, Download our mobile application:
Get it on Google Play

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ചീഫ് എ്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) തിരഞ്ഞെടുക്കാനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലിയെ അധ്യക്ഷനാക്കിയാണ് സമിതി രൂപീകരിച്ചത്. റിട്ട. ലഫ്. ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹൗഡേ എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ. സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേർന്ന ട്രസ്റ്റിൻ്റെ അടിയന്തര യോഗത്തിലാണ് രാമക്ഷേത്രത്തിൻ്റെ ദൈനംദിന പ്രവ‍ർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ട്രസ്റ്റിൽ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്. മൂന്നം​ഗ സമിതി അഭിമുഖം നടത്തിയ ശേഷം മൂന്നുപേരുകൾ തങ്ങൾക്ക് കൈമാറുമെന്ന് ട്രസ്റ്റ് ട്രഷറ‍ർ ​ഗോവിന്ദ് ദേവ് ​ഗിരി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, യോ​ഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി അം​ഗീകരിച്ചു. പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുംവരെ ട്രസ്റ്റി കൃഷ്ണ മോഹൻ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും.

സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് തൻ്റെ വിശ്വാസമെന്ന് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. സംഭാവനക്കൊള്ള വലിയ വേദനയും നാണക്കേടും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാ‍ർക്ക തക്ക ശിക്ഷ ലഭിക്കുമെന്ന് ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിതനായ കൃഷ്ണ മോഹൻ പറഞ്ഞു. സംഭാവനക്കൊള്ള ട്രസ്റ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ജനങ്ങളുടെ വിശ്വാസം ട്രസ്റ്റ് വീണ്ടെടുക്കുമെന്നും കൃഷ്ണ മോഹൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...