മസ്കറ്റ്-സലാല വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : ഒമാനിലെ വിനോദസഞ്ചാര സീസണായ ഖരീഫ് കാലയളവിൽ മസ്കറ്റ്-സലാല വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് തടയാൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് വിവിധ തട്ടുകളായുള്ള പുതിയ നിരക്ക് പട്ടിക പുറത്തിറക്കിയത്. ഒമാൻ എയർപോർട്‌സ്, ഒമാൻ എയർ, സലാം എയർ എന്നിവയുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്. സീസൺ അനുസരിച്ചും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ചും ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരും. ഖരീഫ് സീസണിൽ പോയി വരാനുള്ള ടിക്കറ്റിന് 54 റിയാലും വർഷത്തിലെ മറ്റ് സമയങ്ങളിൽ 64 റിയാലും ആയിരിക്കും നിരക്ക്. ഒരു മാസം മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 36 റിയാൽ.

രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 46 റിയാൽ. അവസാന നിമിഷം ടിക്കറ്റ് എടുക്കുന്നവർക്ക് 57 റിയാൽ. ഒമാനി സ്വദേശികൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. ലഗേജ് ഇല്ലാതെ 9.99, 19.99, 25.99 റിയാൽ എന്നീ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാകും. 20 കിലോ ലഗേജ് ഉൾപ്പെടെയാണെങ്കിൽ 18.99, 23.99, 29.99 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. ലഗേജ് ഇല്ലാതെ 27.99 മുതൽ 48.99 റിയാൽ വരെയും ലഗേജ് സഹിതം 35.99 മുതൽ 56.99 റിയാൽ വരെയും ടിക്കറ്റുകൾ ലഭിക്കും. മേഖലയിലെ മാറ്റങ്ങളും ഇന്ധനവില വർധനവും കണക്കിലെടുത്താണ് പുതിയ നിരക്ക് പരിഷ്കരണം നടത്തിയതെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വിമാനക്കമ്പനികളെ ഇത് ചെറിയ രീതിയിൽ ബാധിച്ചേക്കാമെങ്കിലും പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...