പുതിയ റെഡ്മീ വാച്ചും, ബാന്‍റും പുറത്തിറങ്ങി ; കിടിലന്‍ പ്രത്യേകതകള്‍

For full experience, Download our mobile application:
Get it on Google Play

ബിയജിംഗ് : ഷവോമി അടുത്തിടെയാണ്  ചൈനയിൽ റെഡ്മീ കെ60 സീരീസ് ഫോണുകള്‍ ലോഞ്ച് ചെയ്തത്. ഇതേ ചടങ്ങില്‍ തന്നെ റെഡ്മി വാച്ച് 3, റെഡ്മി ബാൻഡ് 2, പുതിയ കളർ ഓപ്ഷനുകളിൽ റെഡ്മി ബഡ്‌സ് 4, ടിഡബ്യൂഎസ് ഇയർബഡുകൾ എന്നിവയും ഷവോമി പുറത്തിറക്കിയിരുന്നു.

റെഡ്മീ വാച്ച് 3 1.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനോടെയാണ് എത്തുന്നത്. 60 Hz റീഫ്രഷ് റൈറ്റോടെയാണ് ഫോണ്‍ ഇറങ്ങുന്നത്. ഓണ്‍വെയ്സ് ഓണ്‍ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. 600 നിറ്റ്സ് ഓഫ് ബ്രൈറ്റ്നെസാണ് ഈ വാച്ചിന് ഉള്ളത്. ഈ വാച്ചിന്‍റെ ഫിസിക്കല്‍ ബട്ടണുകള്‍ വലത് വശത്താണ്.

121 വര്‍ക്ക് ഔട്ട് മോഡുകള്‍ ഈ വാച്ചില്‍ ഇന്‍ബില്‍ട്ടായി ഉണ്ട്. ഒപ്പം തന്നെ ഉപയോക്താവിന് ബ്ലൂടൂത്ത് കോള്‍ അടക്കം നടത്താന്‍ സാധിക്കും. അതിനായി വാച്ചിനെ ഫോണുമായി കണക്ട് ചെയ്യണം. അതായത് വാച്ചിന് നേരിട്ട് സെല്ലുലാര്‍ പ്രത്യേകതയില്ല. 12 ദിവസമാണ് ഈ വാച്ചിന് ഷവോമി പറയുന്ന ബാറ്ററി ലൈഫ്. അണ്ടര്‍ വാട്ടര്‍ ഉപയോഗത്തിന് 5എടിഎം റേറ്റിംഗ് ഈ വാച്ചിന് ലഭിച്ചിട്ടുണ്ട്.

ബ്ലാക്ക് ആന്‍റ് വൈറ്റ് കളര്‍ ഓപ്ഷനില്‍ എത്തുന്ന വാച്ചിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഇന്ത്യന്‍ രൂപ 6000രൂപയ്ക്ക് അടുത്ത് വരും. ഇന്ത്യയില്‍ എപ്പോള്‍ ഈ വാച്ച് എത്തും എന്ന് ഉറപ്പില്ലെങ്കിലും ആറായിരത്തില്‍ കൂടുതല്‍ വില വരാനാണ് സാധ്യത.

റെഡ്മീ ബാന്‍റ് 2 പുതിയ പതിപ്പ് മുന്‍ പതിപ്പിനെ അപേക്ഷിച്ച് വലിപ്പത്തില്‍ 76 ശതമാനം വലുതാണ്. ബ്ലഡ് ഒക്സിജന്‍ ട്രാക്കര്‍, ആര്‍ത്തവം ട്രാക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ഇവ അടക്കമാണ് ഈ ഫിറ്റ്നസ് ബാന്‍റ് എത്തുന്നത്. 30 എക്സ്സൈസ് മോഡുകള്‍ ഈ ബാന്‍റിലുണ്ട്. 14 ദിവസം നോര്‍മല്‍ ഉപയോഗത്തിലും, കൂടിയ ഉപയോഗത്തില്‍ ആറു ദിവസത്തേയും ബാറ്ററി ലൈഫാണ് ഈ ബാന്‍റിന് ഷവോമി അവകാശപ്പെടുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച വില പ്രകാരം ഇന്ത്യന്‍ രൂപ 2000ത്തിന് മുകളില്‍ ഇതിന് വിലവരും. ഫ്ലൂറസന്‍റ് ഗ്രീന്‍, പിങ്ക് ഗോള്‍ഡ്, ബ്ലാറ്റ്, ലൈറ്റ് ബ്ലൂ, ഡാര്‍ക്ക് ഗ്രീന്‍, വൈറ്റ് നിറങ്ങളില്‍ ഈ ബാന്‍റ് എത്തും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...