പുണ്യം പൂങ്കാവനം : സന്നിധാനത്ത് ശുചീകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനം മാലിന്യമുക്തമാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി പോലീസ് സേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. അരവണ പ്ലാന്റിന്‍റെയും ഭസ്മക്കുളത്തിന്‍റെയും പരിസരം, അപ്പം അരവണ ഗോഡൗണ്‍, തെക്കേ നട, വടക്കെ നട എന്നീ സ്ഥലങ്ങളാണ് ശുചീകരിച്ചത്. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ പോലീസ് ശുചീകരണം നടത്തിയിരുന്നു.

മകരവിളക്ക് മഹോത്സവകാലം തുടങ്ങിയതോടെയാണ് വീണ്ടും വൃത്തിയാക്കിയത്. ശേഖരിച്ച മാലിന്യം ട്രാക്ടറില്‍ പാണ്ടിത്താവളത്തിന് സമീപത്തെ മാലിന്യ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ചു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ നടത്തിപ്പിനായി ഡി വൈ എസ് പി, എസ് ഐ, 10 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സംഘം സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ വി എസ് അജിയുടെ നേതൃത്വത്തില്‍ നടന്ന പ്രവൃത്തിയില്‍ കേരള പോലീസ്, എന്‍ ഡി ആര്‍ എഫ്, ദ്രുതകര്‍മ്മ സേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, അയ്യപ്പ സേവാസംഘം, വിശുദ്ധി സേന എന്നിവരുള്‍പ്പടെ 150 പേര്‍ പങ്കാളികളായി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...