കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് അതിനെ നേരിടാൻ ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി. എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ കയ്യിൽ പണത്തിന് ഒട്ടും കുറവില്ല. അവർക്ക് പ്രചാരണങ്ങൾക്ക് പിന്നാലെ പ്രചാരണങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ല. ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ യാത്ര ചെയ്യണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ബിജെപി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലി നടത്തുന്നത് സുരക്ഷ ലംഘനമല്ലേ? തനിക്ക് മാത്രം എന്താണ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകുന്നതെന്ന് അദ്ദേഹം ഒരു ചോദ്യത്തോട് പ്രതികരിച്ചു.

ബിജെപി നേതാക്കൾക്ക് ആരും നോട്ടീസ് അയക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ടീഷർട്ട് എങ്ങനെയാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വന്ന ചോദ്യത്തോടും രാഹുൽ ഗാന്ധി മറുചോദ്യം ഉന്നയിച്ചു. മോദിജിയോട് ചോദ്യം ചോദിക്കാൻ പറ്റാത്തവരല്ലേയെന്ന് പരിഹസിച്ച അദ്ദേഹം ചോദ്യങ്ങൾ ചോദിക്കട്ടെയെന്നും പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് ബിഹാറിലോ കേരളത്തിലോ പ്രവർത്തിക്കാൻ കഴിയില്ല. ഈ പ്രതിപക്ഷ പാർട്ടികളെ ഏകീരിക്കേണ്ടത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...