പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ ഭാവിയിലേക്കുള്ള കരുതൽ : മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ സ്‌കൂള്‍ മന്ദിരങ്ങള്‍ വെറും കെട്ടിടങ്ങള്‍ മാത്രമല്ല മറിച്ച് ഭാവിയിലേക്കുള്ള കരുതലാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മലയിന്‍കീഴ് ഗവ.ഗേള്‍സ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയുടെ ശബ്ദം ആകാശം മുട്ടെ ഉയരുവാന്‍ അവസരം ഒരുക്കുന്ന ഇടമാണ് വിദ്യാലയമെന്നും മന്ത്രി പറഞ്ഞു. 2023-24 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ മന്ദിരം പൂര്‍ത്തീകരിച്ചത്. 5400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആറ് മീറ്റര്‍ നീളവും വീതിയുമുള്ള അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഗോവണിയും വരാന്തയും ഉള്‍പ്പെടുന്നതാണ് മന്ദിരം. ഐ.ബി.സതീഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ദിരം ഉദ്ഘാടനത്തിന്റെ ഓര്‍മയ്ക്കായി സ്‌കൂള്‍ വളപ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ഓര്‍മമരം നട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിലും പെർഫോമൻസ് ആകണം മാനദണ്ഡം ; എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി ഇ...

0
കണ്ണൂ‍ർ: സ്ഥാനാർത്ഥി നിർണയത്തിൽ സ്വയം ഔചിത്യം പാലിക്കണമെന്ന വിമർശനത്തിൽ സിപിഎം ജനറൽ...

വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര തകർന്ന വീടിന്റെ ഉടമസ്ഥൻ കടുത്ത പ്രതിസന്ധിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് മേൽക്കൂര...

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളി കൈമാറ്റത്തിൽ ​ഗൂഢാലോചന ; തന്ത്രി രാജീവരും പ്രശാന്തും പ്രതികളാവും

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു ഇടതു ഭരണ സമിതികൂടി പ്രതിപട്ടികയിൽ. 2025ൽ നടന്ന...

സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ മുൻ മന്ത്രി വി...