കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം മെമുവിന് ഓച്ചിറയിൽ പുതിയ സ്റ്റോപ്പ് 

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തെ പ്രഖ്യാപിച്ച സ്റ്റേഷനുകളുടെ കൂട്ടത്തിൽ ഓച്ചിറയില്ലായിരുന്നു. കൊല്ലം-എറണാകുളം സ്പെഷ്യൽ മെമുവിന് ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിലെ ശക്തമായ പ്രതിഷേധം കേന്ദ്ര റെയിൽവേ മന്ത്രിയോട് രേഖപ്പെടുത്തിയിരുന്നു. അതിനെ തുടർന്നാണ് ഒക്ടോബർ എട്ട് ചൊവ്വ മുതൽ ഓച്ചിറയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി ഫോണിലൂടെ എംയെ അറിയിച്ചത്.

എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള അഞ്ചുദിവസം സർവീസ് നടത്തുന്ന ട്രെയിനിന് ശനിയും ഞായറും സർവീസ് ഉണ്ടാകുന്നതല്ല. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു രാവിലെ 6.48 ന് ഓച്ചിറയിലെത്തും. തിരിച്ചുള്ള സർവീസ് ഓച്ചിറയിലെത്തുന്നത് ഉച്ചക്ക് 12.21നാണ്. ഒരു മിനിറ്റ് ആണ് സ്റ്റോപ്പേജ് അനുവദിച്ചിട്ടുള്ളത്.ഓച്ചിറ പഞ്ചായത്ത് ഭരണസമിതി, യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, ഓച്ചിറ റെയിൽവേ സ്റ്റേഷൻ വികസന സമിതി, വിവിധ റെയിൽവെ പാസഞ്ചർ അസോസിയേഷൻ സംഘടനകൾ തുടങ്ങിയവരും ഇതേ ആവശ്യവുമായി എം.പിയെ സമീപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...