ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്സ് പ്രസ്സ് സർവീസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്സ് പ്രസ്സ് സർവീസ്. ബെംഗളൂരുവിനും ഗോവയിലെ മഡ്‌ഗാവിനും ഇടയിലൂടെ ഓടുന്ന പുതിയ വന്ദേ ഭാരത് മംഗളൂരു വഴിയായിരിക്കും സർവീസ് നടത്തുക. സെമി-ഹൈസ്പീഡ് ട്രെയിൻ യാത്ര പൂർത്തിയാക്കാൻ ഏകദേശം 13 മണിക്കൂർ എടുക്കുമെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തീരദേശ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ, ഇത് സംബന്ധിച്ച് റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്. ബോർഡ് നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ പുതിയ വന്ദേ ഭാരതിന്റെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിരിക്കും.

മംഗളൂരു ജംഗ്ഷൻ, മംഗളൂരു സെൻട്രൽ എന്നി സ്റ്റേഷനുകളിൽ കയറാതെ പാഡിൽ ബൈപാസ് വഴിയായിരിക്കും ട്രെയിൻ കടന്നുപോകുന്നത്. മംഗളൂരുവിനെ ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവെയെ നേരിട്ട് കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന പാതയാണ് പാഡിൽ ബൈപാസ്. ചിക്ക ബനവാരക്കും ഹസനും ഇടയിലുള്ള വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി വർധിപ്പിക്കാനും നിർദേശം ഉണ്ട്. സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി വർദ്ധിപ്പിക്കാനും സൗത്ത് വെസ്റ്റേൺ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....