മഞ്ഞുപാളികൾക്കിടയിൽ പുതിയ വൈറസുകൾ മറഞ്ഞിരിക്കുന്നു ; പുതിയ പഠന റിപ്പോർട്ടുകളുമായി ശാസ്ത്രലോകം

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ആർട്ടിക് പ്രദേശങ്ങളിലും മ​റ്റും മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന വൈറസുകൾ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രലോകം. ആർട്ടിക് പെർമാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകൾ പുറത്തുവരാനിടയാക്കാമെന്നും ഇത് ഒരുപക്ഷേ, ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിനാൽ തണുത്തുറഞ്ഞ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നുണ്ട്. വർഷങ്ങളായി ഇവയിൽ തണുത്തുറഞ്ഞ് കിടക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകൾ നന്നായി മനസിലാക്കാൻ, 2022ൽ സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് കണ്ടെത്തിയ പുരാതന വൈറസ് സാമ്പിളുകളിൽ ചിലതിനെ ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചിരുന്നു.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...