പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് മനുഷ്യാവകാശ കമ്മിഷന് കീഴിലുള്ള സംഘം അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് മനുഷ്യാവകാശ കമ്മിഷന് കീഴിലുള്ള സംഘം അന്വേഷിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആശുപത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയെന്ന കുടുംബത്തിന്‍റെ ആക്ഷേപം കണക്കിലെടുത്താണ് നടപടിയെന്ന് കമ്മീ ഷനംഗം കെ.ബൈജുനാഥ് പറഞ്ഞു. തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും മരിച്ചതിലാണ് കമ്മിഷന്‍റെ ഇടപെടല്‍.

പ്രസവ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച ഐശ്വര്യയുടെയും കുഞ്ഞിന്‍റെയും ജീവന്‍ നഷ്ടപ്പെട്ടത് സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച കാരണമെന്നാണ് കുടുംബത്തിന്‍റെ  പരാതി. പിഴവുകള്‍ മറച്ച് സ്വകാര്യ ആശുപത്രി നല്‍കിയ വിശദീകരണം അതേമട്ടില്‍ ഡിഎംഒ അന്വേഷണ റിപ്പോട്ടാക്കിയെന്നാണ് ആക്ഷേപം. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുടുംബത്തിന്‍റെ ആക്ഷേപം ഗൗരവമുള്ളതെന്ന് കണ്ടാണ് മനുഷ്യാവകാശ കമ്മിഷന് കീഴിലുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ടത്.

രണ്ട് മാസം മുന്‍പുണ്ടായ ഐശ്വര്യയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്  നിയമപ്രകാരം ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ മെഡിക്കല്‍ ബോര്‍ഡ് പോലും കൂടിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...