നഴ്സിന്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു

For full experience, Download our mobile application:
Get it on Google Play

 ഉത്തർ പ്രദേശ് : നഴ്സിൻ്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. പ്രസവത്തിനു ശേഷം തോർത്തിൽ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോൾ കുഞ്ഞ് താഴെ വീഴുകയായിരുന്നു. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ വാദിച്ചെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഈ വാദം പൊളിയുകയായിരുന്നു.

ലക്നൗവിലെ ചിൻഹടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹൃദയഭേദകമായ അപകടം നടന്നത്. പ്രസവ മുറിയിൽ നിന്ന് അമ്മയുടെ കരച്ചിൽ കേട്ട വീട്ടുകാർ കരഞ്ഞുകൊണ്ട് അവിടേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും യുവതിയുടെ ബന്ധുക്കൾ അകത്തെത്തി. ജനിച്ചപ്പോൾ കുഞ്ഞ് ആരോഗ്യവാനായിരുന്നു എന്ന് അമ്മ അവരോട് പറഞ്ഞു.

അവിടെയുണ്ടായിരുന്ന നഴ്സ് ഒരു കൈകൊണ്ട് കുഞ്ഞിനെ എടുത്തപ്പോഴാണ് വീണതെന്നും കുഞ്ഞിൻ്റെ അമ്മ പറഞ്ഞു. എന്നാൽ ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. തുടർന്ന് കുടുംബം പോലീസിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ പോലീസ് കുഞ്ഞിൻ്റെ ശരീരം പോസ്റ്റ്മാർട്ടത്തിനയച്ചു. പോസ്റ്റ്മാർട്ടത്തിൽ കുഞ്ഞിൻ്റെ തലയിൽ പരുക്കുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...