മധുര : നാലാമതു പിറന്നതും പെണ്‍കുഞ്ഞായതിനാല്‍ നാലു ദിവസം പ്രായമുളള കുഞ്ഞിനെ അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുരയിലെ ചോഴവാന്തിലെ പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവർ ചേർന്നാണ് കുഞ്ഞിനെ എരിക്കിന്‍ പാല്‍ കൊടുത്ത് കൊലപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇവരുടെ മൊഴി. എരിക്കിന്‍ പാല്‍ നല്‍കിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണ കാരണം വ്യക്തമായത്. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മധുരയില്‍ ഇത് രണ്ടു മാസത്തിനിടയില്‍ മൂന്നാമത്തെ സംഭവമാണ്.
നാലാം തവണയും പെണ്‍കുഞ്ഞ് : എരിക്കിന്‍ പാല്‍ നല്‍കി കുഞ്ഞിനെ കൊലപ്പെടുത്തി ; അച്ഛനും അമ്മൂമ്മയും അറസ്റ്റില്‍
RECENT NEWS
Advertisment