നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും ; ബയോമെട്രിക്‌സ് വേണ്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോൾമെന്റ് പൂർത്തീകരിക്കുന്നത് സർക്കാർസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴുവയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽസൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഈടാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...

സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി ; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12...

0
മൂവാറ്റുപുഴ : വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ...

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക്...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...