കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടികൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനാണ് കൊല്ലപ്പെട്ടത്. ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് നവവരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് 28കാരന്‍ പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചത്.
ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കന്‍ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗന്‍ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. മാതാപിതാക്കളുടെ എതിര്‍പ്പിന് വിരുദ്ധമായി അവര്‍ വിവാഹിതരാവുകയായിരുന്നു. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു.