മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിനെ ഭാര്യാപിതാവ് വെട്ടികൊന്നു

For full experience, Download our mobile application:
Get it on Google Play

കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടികൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനാണ് കൊല്ലപ്പെട്ടത്. ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് നവവരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് 28കാരന്‍ പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചത്.

ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കന്‍ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗന്‍ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. മാതാപിതാക്കളുടെ എതിര്‍പ്പിന് വിരുദ്ധമായി അവര്‍ വിവാഹിതരാവുകയായിരുന്നു. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർത്തു ; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി...

0
മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...